X

രൂപയുടെ മൂല്യം ഇടിഞ്ഞു; ആശങ്കയോടെ സാമ്പത്തിക ലോകം

മുംബൈ: അമേരിക്കന്‍ ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. 30 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 68.54 എന്ന നിലയിലെത്തി.

19 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നതാണ് രൂപയുടെ വിനിമയ നിരക്കില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്താന്‍ കാരണം.

എണ്ണ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ 538.40 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

ഇന്നലെ ഡോളറിനെതിരെ 11 പൈസ നഷ്ടത്തോടെ 68.24 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.അതേസമയം, മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 53.85 പോയിന്റ് ഉയര്‍ന്ന് 35,543.89 എന്ന നിലയിലെത്തി.

chandrika: