X
    Categories: Newsworld

റഷ്യന്‍ ആയുധങ്ങള്‍ പാശ്ചാത്യ നിര്‍മിതമെന്ന് റിപ്പോര്‍ട്ടുകള്‍

ലണ്ടന്‍: യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യ പ്രയോഗിക്കുന്ന ആയുധങ്ങളില്‍ ഏറെയും പാശ്ചാത്യ നിര്‍മാണ സാമഗ്രികളാണെന്ന് റിപ്പോര്‍ട്ട്. റഷ്യ ആയുധങ്ങളില്‍ 450ലേറെ വിദേശ സാമഗ്രികള്‍ കണ്ടതായി റോയല്‍ യുനൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ഇതില്‍ മൂന്നില്‍ രണ്ടും അമേരിക്കന്‍ കമ്പനികളുടേതാണ്.

അഞ്ച് മാസമായി തുടരുന്ന യുദ്ധത്തിനിടെ കണ്ടെടുത്ത റഷ്യന്‍ ആയുധങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വസ്തുത വെളിപ്പെട്ടത്. അമേരിക്കക്ക് പുറമെ, ബ്രിട്ടന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സാമഗ്രികളാണ് റഷ്യന്‍ ആയുധങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്രെയ്‌നില്‍ ആയിരങ്ങളെ കൊല്ലാന്‍ പാശ്ചാത്യ സാങ്കേതിക വിദ്യയാണ് ബ്രിട്ടന്‍ ഉപയോഗിക്കുന്നത്.

web desk 3: