X
    Categories: Sports

റഷ്യന്‍ ലോകകപ്പിന് ചന്ദ്രികയും

 

കോഴിക്കോട്: റഷ്യയില്‍ ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി രണ്ട് നാള്‍ മാത്രം. പതിനൊന്ന് നഗരങ്ങളിലെ പന്ത്രണ്ട് വേദികളിലായി ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന മഹാമാമാങ്കത്തിന്റെ ആവേശ മുഹൂര്‍ത്തങ്ങള്‍ നേരില്‍ പകര്‍ത്താന്‍ ഇത്തവണയും ‘ചന്ദ്രിക’യുണ്ട്. ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ മല്‍സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി മോസ്‌കോയിലെത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ മല്‍സര റിപ്പോര്‍ട്ടും ക്രെംലിന്‍ പോസ്റ്റ് എന്ന ഡയറിക്കുറിപ്പുകളും ചന്ദ്രികയില്‍ വായിക്കാം.
തുടര്‍ച്ചയായി മൂന്നാം ലോകകപ്പാണ് കമാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പും 2014ലെ ബ്രസീല്‍ ലോകകപ്പും അദ്ദേഹം ചന്ദ്രികക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2012ലെ ലണ്ടന്‍ ഒളിംപിക്‌സ്, 2016ലെ റിയോ ഒളിംപിക്‌സ്, 2006ലെ ദോഹ ഏഷ്യന്‍ ഗെയിംസ്, 2010 ഗുവാന്‍ഷു ഏഷ്യന്‍ ഗെയിംസ്, 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ്, 2013, 2017 വര്‍ഷങ്ങളിലെ ഫിഫ അണ്ടര്‍-17 ലോകകപ്പ്, 2009, 2011, 2017 വര്‍ഷങ്ങളിലെ ഫിഫ ക്ലബ് ലോകകപ്പ്, 2011ലെ ഖത്തര്‍ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്, അതേ വര്‍ഷം നടന്ന അറബ് ഗെയിംസ്, 2011ലെ ക്രിക്കറ്റ് ലോകകപ്പ് തുടങ്ങി 24 രാജ്യാന്തര കായിക മാമാങ്കങ്ങളും കമാല്‍ വരദൂര്‍ ചന്ദ്രികക്കായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫുട്‌ബോള്‍ രാജാവ് പെലെ, ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ട്രാക്ക് ഇതിഹാസം മൈക്കല്‍ ജോണ്‍സണ്‍ തുടങ്ങി നിരവധി കായിക പ്രതിഭകളെ അഭിമുഖം ചെയ്തിട്ടുണ്ട്.

chandrika: