X

എഴുത്തച്ഛന്‍ പുരസ്‌കാരം കെ.സച്ചിദാനന്ദന്

തിരുവന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കവിയും വിവര്‍ത്തകനും നിരുപകനുമായ കെ. സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സച്ചിദാനന്ദന്‍ മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം.
വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രാഖ്യാപിച്ചത്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്. നേരത്തെ കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സച്ചിദാനന്ദന് ലഭിച്ചിരുന്നു.
എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മരം, വീടുമാറ്റം, അപൂര്‍ണം തുടങ്ങിയവ കവിതാസമാഹരണളും 86കുരുക്ഷേത്രം, സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്ട്രീയം തുടങ്ങി പതിനഞ്ചില്‍ അധികം ലേഖന സമാഹാരങ്ങളും എഴുത്തിയിട്ടുണ്ട്. മൂന്നു യാത്ര വിവരണങ്ങളും രചിച്ചിട്ടുണ്ട്.
2010ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ് ടാംഗത്വം നല്‍കി ആദരിച്ച സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

chandrika: