X

നരേന്ദ്ര മോദിയെ വിമര്‍ശിച്ചു; ഫെയ്‌സ്ബുക് വിലക്കേര്‍പെടുത്തിയെന്ന് കവി സച്ചിദാനന്ദന്‍

നരേന്ദ്ര മോദിയേ വിമർശിച്ചതിന് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് കവി കെ സച്ചിദാനന്ദൻ. നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറിച്ചുള്ള പോസ്റ്റിൻറെ പേരിലാണ് വിലക്കെന്നാണ് സച്ചിദാനന്ദന്റെ ആരോപണം.24 മണിക്കൂർ പോസ്റ്റും ലൈക്കും വിലക്കി.

കമ്യൂണിറ്റി സ്റ്റാൻഡേഡ്സ് ലംഘിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രിയാണ് ഫേസ്ബുക്ക് വിലക്കെന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും, മോദിയെപ്പറ്റി ‘ കണ്ടവരുണ്ടോ’ എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും, രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്, അത് പോസ്റ്റു ചെയ്തപ്പോഴാണ് ഇതുണ്ടായത്. ഇന്ന് രാത്രിയോടെ വിലക്ക് തീരും എന്ന് പ്രതീക്ഷിക്കുന്നു.ഇതിനി ഇടയ്ക്കിടയ്ക്ക് പ്രതീക്ഷിക്കാം.

വിമർശനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ Lancet-ൽ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ‘You are trying to post something other people on Facebook have found abusive’ എന്ന മെസ്സേജ് ഫേസ് ബുക്കിൽ വന്നു. ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണെന്നും അദ്ദേഹം ആരോപിക്കുന്നു.

web desk 1: