X
    Categories: indiaNews

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണായി സച്ചിന്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ദേശീയ ബിംബം (ഐക്കണ്‍) ആയി നിയമിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതലാളുകളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ദൗത്യം. വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനും ടെന്‍ഡുല്‍ക്കറും തമ്മില്‍ മൂന്നു വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. നാഗരിക യുവാക്കള്‍ക്കിടയില്‍ വോട്ട് ചെയ്യുന്നതിനോട് താത്പര്യം കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നീക്കം.

യുവാക്കള്‍ക്കിടയില്‍ ടെന്‍ഡുല്‍ക്കര്‍ക്കുള്ള സ്വാധീനം കൂടുതലാളുകളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ച് 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുവാക്കളായ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് സച്ചിന്റെ സമാനതകളില്ലാത്ത സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പ് ഈ സഹകരണം കൊണ്ട് ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. എം.എസ്. ധോണി, ആമിര്‍ ഖാന്‍, മേരി കോം തുടങ്ങിയവരെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍ വര്‍ഷങ്ങളില്‍ നാഷണല്‍ ഐക്കണുകളായി നിയോഗിച്ചിട്ടുണ്ട്.

webdesk11: