X

ഡല്‍ഹിയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് കമ്പനിയുടെ എച്ച്.ആര്‍ മാനേജറെ തൊഴിലാളി വെടിവെച്ചു

ഗുഡ്ഗാവ്: ഡല്‍ഹിയിലെ ജപ്പാനീസ് കമ്പനിയിലെ എച്ച്.ആര്‍ മാനേജര്‍ വെടിയേറ്റ കേസില്‍. കമ്പനിയുടെ മുന്‍തൊഴിലാളിയും ഒരു ബന്ധുവും അറസ്റ്റില്‍. ജപ്പാനീസ് കമ്പനിയായ മിത്സുബ കോര്‍പറേഷനിലെ ദിനേഷ് കുമാര്‍ ശര്‍മയ്ക്കാണ് കഴിഞ്ഞ ദിവസം വെടിയേറ്റത്. സംഭവത്തില്‍ മിത്സുബ കോര്‍പറേഷനിലെ മുന്‍ താത്കാലിക ജീവനക്കാരനായ ജോഗിന്ദറിനേയും ബന്ധുവായ ദയാചന്ദിനേയും ബിലാസ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.

മൂന്നുമാസം മുമ്പാണ് താത്കാലിക ജീവനക്കാരനായ ജോഗിന്ദറിനെ ജോലിയില്‍ നിന്നും കമ്പനി പിരിച്ചുവിട്ടത്. ഇതിനു ശേഷം കമ്പനിയുടെ എച്ച്.എര്‍ മാനേജറായ ദിനേഷ് കുമാറിനെ ജോഗിന്ദറിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ജോഗിന്ദറും അയാളുടെ കുടുംബത്തിലെ അംഗങ്ങളും ഭീഷണിപ്പെടുത്തുമായിരുന്നു. എന്നാല്‍ ഇയാളെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ദിനേഷ് കുമാര്‍ തയ്യാറായിരുന്നില്ല.തുടര്‍ന്ന് വ്യാഴായ്ച രാവിലെ വീട്ടില്‍ നിന്നും ജോലിക്ക് പോകുയായിരുന്നു ദിനേഷ് കുമാറിനുനേരെ ബൈക്കിലെത്തിയജോഗിന്ദര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബിലാസ്പൂര്‍ പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. കൂടുതല്‍ തെളിവെടുപ്പിനായി റിമാന്റിലുള്ള പ്രതികളെ ചോദ്യംചെയ്തു വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം വെടിയേറ്റ ദിനേഷ് കുമാര്‍ റോക്ക്‌ലാന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആശുപത്രിയില്‍ സന്ദര്‍ശിച്ച് ദിനേഷ് കുമാറിന്റെ മൊഴി എടുത്തിട്ടുണ്ട്.

chandrika: