X
    Categories: MoreViews

സദ്ദാം ഹുസൈനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍; പിടിയിലാകുമ്പോള്‍ സദ്ദാം എഴുതുകയായിരുന്നു

ന്യൂഡല്‍ഹി: അമേരിക്ക പിടികൂടി വധിച്ച ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍. അന്ന് സദ്ദാമിനെ പിടികൂടുന്ന സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ജോണ്‍ നിക്‌സണാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സദ്ദാമിനെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ദി ഇന്‍ട്രോഗോഷന്‍ ഓഫ് സദ്ദാം ഹുസൈന്‍’ എന്ന ബുക്കിലാണ് സദ്ദാമിനെക്കുറിച്ചുള്ള പുതിയ കാര്യങ്ങളുള്ളത്. 2006-ലാണ് സദ്ദാമിനെ അമേരിക്ക തൂക്കിലേറ്റുന്നത്.

പിടികൂടുന്ന സമയത്ത് സദ്ദാം ഹുസൈന്‍ നോവലെഴുതുന്ന തിരക്കിലായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. എഴുത്തില്‍ മുഴുകിയ സദ്ദാം ആ സമയത്തൊന്നും സര്‍ക്കാരിനേയും സൈന്യത്തേയും നിയന്ത്രിച്ചിരുന്നില്ല. ഭരണത്തില്‍ യാതൊരു തരത്തിലുള്ള ശ്രദ്ധയും ഉണ്ടായിരുന്നില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇറാഖിലെ അമേരിക്കയുടേയും ബ്രിട്ടന്റേയും ഇടപെടലുകളൊന്നും സദ്ദാം അറിയുന്നുണ്ടായിരുന്നില്ല. ഇറാഖിനെ അമേരിക്കയുടെ കരങ്ങളില്‍ നിന്നും എങ്ങനെ പ്രതിരോധിക്കാമെന്നോ അതിന് വേണ്ട നടപടികളെടുക്കാനോ സദ്ദാമിന് കഴിഞ്ഞില്ല. എന്നിരുന്നാലും സദ്ദാം ഒളിച്ചോടിയില്ലെന്നും നിക്‌സണ്‍ പറയുന്നു.

അമേരിക്കന്‍ അധിനിവേശത്തിലൂടെയാണ് സദ്ദാം ഹുസൈനെ അമേരിക്ക പിടികൂടുന്നത്. ഇറാഖില്‍ വന്‍ആയുധശേഖരണമുണ്ടെന്ന് ആരോപിച്ചായിരുന്നു പിടികൂടിയത്. പിടികൂടി മൂന്ന് വര്‍ഷത്തിനുശേഷം സദ്ദാം ഹുസൈനെ അമേരിക്ക തൂക്കിലേറ്റി.

chandrika: