X

“കേരളം മാതൃകയാകുന്നത് ഇങ്ങനെയൊക്കെയാണ്” സാദിഖലി തങ്ങൾ

പഞ്ചാബിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ നിർമിക്കുന്ന മസ്ജിദിലേക്ക് വളാഞ്ചേരി കാട്ടുമാടം മനയിൽ നിന്നുള്ള വിഹിതം പ്രവീൺ നമ്പൂതിരിപ്പാട് സാദിഖലി തങ്ങൾക്ക് കൈമാറി.

ഇക്കാര്യത്തെ സൂചിപ്പിച്ചാണ് സാദിഖലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങിനെ കുറിച്ചത്.

കേരളം മാതൃകയാകുന്നത് ഇങ്ങനെയൊക്കെയാണ്.
കേരളം മുന്നോട്ടുവെക്കുന്ന മഹത്തായ മതസാഹോദര്യ മാതൃകയുടെ അടയാളം കൂടിയാണിത്.
ഈ നന്മ എന്നെന്നും നിലനിൽക്കാനായി നമുക്ക് പ്രാർത്ഥിക്കാം.

തങ്ങളുടെ ഫെയ്സ്ബൂക് പോസ്റ്റ്;

കേരളം മാതൃകയാകുന്നത് ഇങ്ങനെയൊക്കെയാണ്. പഞ്ചാബിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മസ്ജിദ് ഉയരുമ്പോൾ വളാഞ്ചേരി കാട്ടുമാടം മനയിൽ നിന്നുള്ള വിഹിതവും പള്ളിയുടെ ഭാഗമായി ഉണ്ടാകും. കേരളം മുന്നോട്ടുവെക്കുന്ന മഹത്തായ മതസാഹോദര്യ മാതൃകയുടെ അടയാളം കൂടിയാണിത്.

പള്ളി നിർമ്മിക്കാൻ കാട്ടുമാടം മനയിൽ നിന്നുള്ള വിഹിതം പ്രവീൺ നമ്പൂതിരിപ്പാട് കൈമാറി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മനയിൽ വന്ന വിശേഷങ്ങൾ പ്രവീൺ നമ്പൂതിരിപ്പാട് പങ്കു വെക്കുകയുണ്ടായി.

ഈ നന്മ എന്നെന്നും നിലനിൽക്കാനായി നമുക്ക് പ്രാർത്ഥിക്കാം

 

 

webdesk15: