X

സിവില്‍ സര്‍വ്വീസസ് അക്കാദമി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സാദിഖലി തങ്ങള്‍ നിര്‍വ്വഹിച്ചു

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസസ് അക്കാദമിക്ക് മാറ്റ് കൂട്ടാന്‍ പുതിയ കെട്ടിടം കൂടി ഉയരുന്നു.7000 സ്‌ക്വയര്‍ ഫീറ്റില്‍ പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബോയ്‌സ് ഹോസ്റ്റല്‍ പുതിയ കെട്ടിടം പൂര്‍ത്തിയാവുന്നതോടെ ജീപാസ് മൂസഹാജി മെമ്മോറിയല്‍ ബ്ലോക്കിലേക്ക് മാറും.റീഡിംഗ് റൂം സൗകര്യവും ഈ കെട്ടിടത്തിലൊരുങ്ങും.

പെരിന്തല്‍ണ്ണ നിയോജക മണ്ഡലത്തില്‍ ‘ക്രിയ’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിയാണ് സിവില്‍ സര്‍വ്വീസസ് അക്കാദമി ആരംഭിച്ചത്.ഇക്കഴിഞ്ഞ ആഗസറ്റ് ഒന്നിനാണ് സാദിഖലി ശിഹാബ് തങ്ങളാണ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

web desk 3: