X

കിളിനക്കോട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് സനേഹം പങ്കിട്ട് സാദിഖലി തങ്ങള്‍

വേങ്ങര കിളിനക്കോട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് സനേഹം പങ്കിട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള കിളിനക്കോട് ദേവീ ക്ഷേത്രത്തില്‍ പത്ത് മാസം മുന്‍പാണ് പുനഃപ്രതിഷ്ഠ ചടങ്ങ് നടത്തിയത്. അന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നത് സാദിഖലി തങ്ങളായിരുന്നു. പുനഃപ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ ക്ഷേത്രോത്സവത്തിന് വീണ്ടും എത്തണമെന്ന ക്ഷേത്രം ഭാരവാഹികളുടെ ആഗ്രഹം സാദിഖലി തങ്ങള്‍ സഫലമാക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ക്ഷേത്രത്തിലെത്തിയ അദ്ദേഹം ഉത്സവത്തിനെത്തിയ നാട്ടുകാരുമായി സ്‌നേഹം പങ്കിട്ട ശേഷമാണ് മടങ്ങിയത്.

മലപ്പുറത്തിന്റെ സംസ്‌കാരമാണ് സാദിഖലി തങ്ങളുടെ ക്ഷേത്രം സന്ദര്‍ശനത്തിലെ സന്ദേശമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്ന ഘട്ടത്തില്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാക്കണമെന്ന് സാദിഖലി തങ്ങളും പറഞ്ഞു.

webdesk11: