X

സാദിഖലി തങ്ങളുടെ സ്‌നേഹസംഗമം നാളെ മുംബെയില്‍

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തുന്ന സ്‌നേഹ സംഗമം നാളെ മുംബെയില്‍ നടക്കും. കേരളത്തിലും ബംഗളൂരുവിലും ചെന്നൈയിലും ദുസൈയിലും നടന്ന പരിപാടിയുടെ തുടര്‍ച്ചയാണിത്. സംഗമത്തില്‍ പ്രമുഖരുമായി തങ്ങള്‍ സംവദിക്കും. ഇതിനായി സാദിഖലി തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും ഇന്ന് മുംബെയിലെത്തി.

മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും നടന്ന സൗഹൃദ സംഗമത്തിന്റെ തുടര്‍ച്ചയായാണ് രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലും ജിസിസി രാജ്യങ്ങളിലും ഇത്തരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.നാനാത്വത്തില്‍ ഏകത്വത്തിലും ഇന്ത്യയുടെ മതേതര സങ്കല്‍പ്പത്തിലും വിശ്വസിക്കുന്ന ജനങ്ങളുടെ പ്രതിനിധികള്‍ വൈവിധ്യങ്ങള്‍ക്കിടയിലും ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ പ്രസക്തിയെ കുറിച്ചാണ് ഈ വേദികളില്‍ സംസാരിക്കുന്നത്. കേരളത്തിലും ചൈന്നൈ, ബാംഗ്ലൂര്‍, ദുബൈ എന്നിവിടങ്ങളിലും നടന്ന പരിപാടിയില്‍ സംസാരിച്ചതെല്ലാം സൗഹാര്‍ദ്ദത്തെ കുറിച്ചും ഒരുമയെ കുറിച്ചുമായിരുന്നു. രാജ്യത്തെ സാമാന്യ ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതുതന്നെ. വെറുപ്പ് പ്രചരിപ്പിച്ച് ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ ഏറ്റവും വലിയ പോരാട്ടമാണ് നാം നടത്തുന്ന ചേര്‍ന്നിരിക്കലുകള്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് നടക്കുന്ന ഹാര്‍മണി കോണ്‍ക്ലേവിന് മുസ്ലിംലീഗ് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും ജനങ്ങളുടെ ജീവിതാനന്തരീക്ഷം സമാധാനപൂര്‍ണമാകണം. അതിനായാണ് സൗഹൃദസംഗമങ്ങള്‍ നാം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ജനങ്ങളുടെ മനസ്സില്‍ വിദ്വേഷത്തിന്റെ ചിന്തകള്‍ക്ക് പകരം സ്നേഹ-സാഹോദര്യത്തിന്റെ വിത്തുകള്‍ നട്ട് മുളപ്പിക്കാന്‍ ഇത്തരം വേദികള്‍ക്ക് കഴിയുക തന്നെ ചെയ്യും.മതേതര, ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ നമുക്കൊന്നായ് പോരാടാം അദ്ദേഹം കൂട്ടിചേര്‍ത്തു.

web desk 3: