X
    Categories: indiaNews

സഫൂറ സര്‍ഗാറിന്റെ എം.ഫില്‍ പ്രവേശനം റദ്ദാക്കി

ന്യൂഡല്‍ഹി: ആക്റ്റിവിസ്റ്റ് സഫൂറ സര്‍ഗാറിന്റെ എം.ഫില്‍ പ്രവേശനം ജാമിഅ മില്ലിയ സര്‍വകലാശാല റദ്ദാക്കി. ഗവേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന ആവശ്യം നിരസിച്ചു. സോഷ്യോളജിയില്‍ ഇന്റഗ്രേറ്റഡ് എം.ഫില്‍ വിദ്യാര്‍ഥിയാണ് സഫൂറ. പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ സഫൂറയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

2022 ഫെബ്രുവരിയിലാണ് സഫൂറയുടെ കോഴ്‌സിന്റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. ഇതിനിടെ കോവിഡ് മൂലം ഗവേഷണം പൂര്‍ത്തിയാക്കാനായില്ല. പെണ്‍കുട്ടികള്‍ക്ക് കോഴ്‌സ് കാലാവധി ഒരു വര്‍ഷം നീട്ടി നല്‍കാന്‍ യു.ജി.സി ചട്ടമുണ്ട്. ഇതുപ്രകാരം സമയം നീട്ടി നല്‍കാന്‍ അഭ്യര്‍ഥിച്ചെങ്കിലും സര്‍വകാലശാല സോഷ്യോളജി ഡിപാര്‍ട്ട്‌മെന്റ് അനുമതി നല്‍കിയില്ല. കോവിഡിനെ തുടര്‍ന്ന് യു.ജി.സിയും ജാമിഅ മില്ലിയ സര്‍വകലാശാലയും ഗവേഷക വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കിയിരുന്നു. ഇതുപ്രകാരം സഫൂറ നല്‍കിയ അപേക്ഷ ഡിപാര്‍ട്ട്‌മെന്റ് നിഷേധിച്ചിരുന്നു.

Test User: