X

സലാര്‍ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സിന്; 160 കോടി രൂപ ലഭിച്ചതെന്ന് റിപ്പോര്‍ട്ട്

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായി എത്തുന്ന ‘സലാര്‍’ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സിന് ലഭിച്ച തുക സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‌സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നതിനാല്‍ റെക്കോര്‍ഡുമാണ്.

പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നു. കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍സാണ് എന്ന് പ്രഖ്യാപിച്ചിരുന്നു.

പ്രഭാസിന്റെ ബാഹുബലിയും പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള കെജിഎഫും കേരളത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച സാഹചര്യത്തില്‍ പുതുതായി എത്തുന്ന സലാറും ഹിറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു.

 

webdesk13: