X

മാന്‍വേട്ട കേസ്: ഒടുവില്‍ കുടുങ്ങി സല്‍മാന്‍ ഖാന്‍, അഞ്ചു വര്‍ഷം തടവ്; ഇന്ന് ജയിലിലേക്ക് മാറ്റും

ജോധ്പൂര്‍: മാന്‍വേട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പതിനായിരം രൂപ പിഴയും നല്‍കണം. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയുടേതാണ് വിധി. രണ്ട് വ്യത്യസ്ഥ കേസുകളിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി പുറത്തുവന്നിരിക്കുന്നത്. താരത്തെ ഇന്ന് ജയിലിലേക്ക് മാറ്റും.

കേസില്‍ ഒരു വര്‍ഷവും അഞ്ച് വര്‍ഷവും തടവുശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിക്കെതിരെയാണ് സല്‍മാന്‍ ഹോക്കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കല്‍ നേരത്തെ അവസാനിച്ചിരുന്നു. 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെടുന്നത്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതെ വിട്ടിരുന്നു.  സംശയത്തിന്റെ ആനുകൂല്യത്തില്‍ കൂട്ടുപ്രതികളെ വെറുതെ വിട്ടു. ബോളിവുഡ് താരങ്ങളായ സൈഫുലിഖാന്‍, തബു, സൊനാലി ബെന്ദ്രെ, നീലം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് സല്‍മാന്‍ കോടതിയില്‍അഭ്യര്‍ത്ഥിച്ചിരുന്നു.

1998 സെപ്റ്റംബര്‍ 26ന് ജോദ്പൂരിലെ ഭവാദില്‍ വച്ചും 28ന് ഗോദാഫാമില്‍ വച്ചുമാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. കേസിലെ അവസാനവിധി വരാനിരിക്കെ കേസില്‍ കുറ്റക്കാരായ ബോളിവുഡ് താരങ്ങള്‍ ഇന്നലെ തന്നെ ജോധ്പൂരിലെത്തിയിരുന്നു. സൈഫുലിഖാന്‍, സൊനാലി ബെന്ദ്രെ, തബു തുടങ്ങിയ താരങ്ങളാണ് കേസ് നടക്കുന്ന ജോധ്പൂര്‍ കോടതിയിലെത്തിയത്.

chandrika: