X

പാര്‍ട്ടിയില്‍ പിളര്‍പ്പില്ല, അഖിലേഷ് തന്നെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി: മുലായം സിങ്

ലക്‌നൗ: പാര്‍ട്ടിയില്‍ പിളര്‍പ്പില്ല, എല്ലാവരും ഒറ്റക്കെട്ടാണെന്നും സമാജ്‌വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അഖിലേഷ് യാദവാണെന്നും മുലായം സിങ് യാദവ്. ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകുന്ന സമാജ് വാദി പാര്‍ട്ടിയുടെ ഒടുവിലത്തെ നിലയാണിത്. മുലായം സിങ് യാദവ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എനിക്കും മകനുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല, തെരഞ്ഞടുപ്പില്‍ അഖിലേഷ് തന്നെയാണ്‌
പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും മുലായം സിങ്  പറഞ്ഞു. പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ നഷ്ടപ്പെടുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഇരുവരും വീണ്ടും ഒന്നിച്ചതെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു സംബന്ധിച്ച സൂചന ഇരുവര്‍ക്കും നല്‍കിയിരുന്നു. എം.എല്‍.എമാരുടെ പിന്തുണ അധികവും അഖിലേഷിനായിരുന്നു, പത്ത് എം.എല്‍.എമാര്‍ പോലും മുലായത്തെ പിന്തുണച്ച് എത്തിയിരുന്നില്ല.

അതേസമയം മുലായമും അഖിലേഷും തമ്മിലുള്ള അകല്‍ച്ച കുറക്കാന്‍ അസംഖാനെപ്പോലുള്ള നേതാക്കളും രംഗത്ത് എത്തിയിരന്നു. കഴിഞ്ഞയാഴ്ചയാണ് മുലായമിനെയും ശിവപാല്‍ യാദവിനെയും എസ്.പിയില്‍ നിന്ന് പുറത്താക്കി അഖിലേഷ് വിഭാരം പാര്‍ട്ടി പിടിച്ചത്.

chandrika: