X

സമസ്ത ആദര്‍ശ സമ്മേളനം ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ സമ്മേളനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. സമസ്തയുടെയും പോഷക ഘടകങ്ങളുടേയും നേതാക്കളും പ്രവര്‍ത്തകരും ബഹുജനങ്ങളുമടക്കം പതിനായിരങ്ങള്‍ പങ്കെടുക്കും.

1926ല്‍ രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിലേക്കുള്ള പ്രയാണത്തിലാണ്. വിദ്യാഭ്യാസ, സാംസ്‌കാരിക, ധാര്‍മിക രംഗങ്ങളിലും സമുദായ സൗഹാര്‍ദ്ദത്തിനും ലോകത്തിന് മാതൃക കാണിച്ച സമസ്തയുടെ ജനകീയ പിന്തുണ ഒരിക്കല്‍ കൂടി സാക്ഷ്യപ്പെടുത്തുന്നതായിരിക്കും ആദര്‍ശ സമ്മേളനം.

വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന വരക്കല്‍ മഖാം സിയാറത്തോടെയാണ് സമ്മേളന നടപടികള്‍ തുടങ്ങുക. 4.30ന് സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും. 6.30ന് പൊതുസമ്മേളനം ആരംഭിക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതം പറയും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

webdesk11: