X

‘ഇസ്‌ലാമിനെ താറടിക്കാനാണ് ചിലരുടെ ശ്രമം’; കെ.അനിൽകുമാറിന്റെ തട്ടം പരാമർശത്തിൽ വിമർശനവുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

മുസ്‍ലിം പെൺകുട്ടികൾ തട്ടമുപേക്ഷിക്കുന്നത് സി.പി.എമ്മിന്റെ പ്രവർത്തന നേട്ടമാണെന്ന കെ.അനിൽകുമാറിന്റെ പ്രസ്താവനയിൽ വിമർശനവുമായി സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇസ്‌ലാമിനെ താറടിക്കാനാണ് ചിലരുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.മട്ടാഞ്ചേരിയിൽ സമസ്ത സംഘടിപ്പിച്ച മദ്ഹുറസൂൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജിഫ്രി തങ്ങൾ.മുസ്‍ലിം പെൺകുട്ടികളുടെ തട്ടം നീക്കിയെന്ന് ചിലർ അഭിമാനം കൊള്ളുന്നു. മുസ്‍ലിം കുട്ടികളെ സംബന്ധിച്ച് തലമറക്കുക എന്നത് നാണം മറക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.തട്ടം വിവാദത്തിൽ സമസ്തയുടെ കടുത്ത പ്രതിഷേധം തുടരുന്നതിന്‍റെ തെളിവാണ് തങ്ങളുടെ വാക്കുകൾ.

webdesk15: