X
    Categories: indiaNews

സാമ്പാറിന് രുചി ഇല്ല; യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ചുകൊന്നു

സാമ്പാറിന് രുചി ഇല്ല എന്ന കാരണത്താൽ 24-കാരൻ അമ്മയേയും സഹോദരിയേയും വെടിവെച്ചു കൊന്നു. ഉത്തര കർണാടകയിയിലാണ് സംഭവം. സംഭവത്തിൽ 24-കാരനായ മഞ്ജുനാഥ് ഹസ്‌ലർ ആണ് പോലീസ് പിടിയിലായി സംഭവത്തിൽ 42 കാരിയായ അമ്മയും 19കാരിയായ സഹോദരിയും മരണപ്പെട്ടു.

മദ്യപാനി ആയ യുവാവ് വീട്ടിൽ അമ്മയുണ്ടാക്കിയ സാമ്പാറിന് രുചി ഇല്ല എന്ന് ആരോപിച്ച് ആദ്യം പ്രശ്നം ആരംഭിച്ചു. എന്നാൽ അതിനുമുമ്പ് സഹോദരിക്ക് വായ്പ എടുത്ത് നൽകിയ മൊബൈൽ ഫോണിന്റെ പേരിൽ ഇയാൾ വീട്ടുകാരുമായി നേരത്തെ ഒരു തർക്കം നിലനിന്നിരുന്നു. മകൾക്ക് ഫോൺ വാങ്ങി നൽകുന്നതിന് എതിർക്കാൻ മഞ്ജുനാഥ് അവകാശമില്ലെന്ന് അമ്മ പറഞ്ഞതോടെ അരിശം പൂണ്ട പ്രതി വീട്ടിലുണ്ടായിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് അമ്മയേയും സഹോദരിയേയും നേർക്ക് വെടിയുതിർക്കുകയായിരുന്നു. അച്ഛൻ പോലീസിൽ അറിയിച്ചതോടെയാണ് പ്രതി പിടിയിലാവുന്നതും ക്രൂരത പുറംലോകമറിയുന്നതും.

web desk 3: