X
    Categories: More

പുതിയ പ്രീമിയം ഫോണിന് 15,000 രൂപ വരെ കിഴിവ്; വിപണി കീഴടക്കാന്‍ ‘ഡേയ്‌സ്’ സെയിലുമായി സാംസങ്ങ്

തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം ഫോണായ നോട്ട് 20ക്ക് വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് സാംസങ്ങ്. ഇന്ന് മുതല്‍ അടുത്ത ബുധനാഴ്ച വരെ നീളുന്ന ‘സാംസങ്ങ് ഡേയ്‌സ്’ എന്ന സെയിലില്‍ കമ്പനിയുടെ നിരവധി ഫ്‌ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് വലിയ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. 77,999 രൂപക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത നോട്ട് 20, 68,999 രൂപക്കാണ് സെപ്തംബര്‍ 23 വരെ വില്‍ക്കുക.

നിലവില്‍ 9,000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഇതിലൂടെ ലഭിക്കുന്നത്.എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കാര്‍ഡുടമകള്‍ക്ക് 6000 രൂപയുടെ അഡീഷണല്‍ കാഷ്ബാക്കും ലഭിക്കും. ഫലത്തില്‍ 15000 രൂപ കിഴിവ് കഴിച്ച് നോട്ട് 20 സ്വന്തമാക്കാന്‍ 62,999 രൂപ മാത്രം നല്‍കിയാല്‍ മതി. സാംസങ് ഡോട്ട് കോം വെബ് സൈറ്റിലും അവരുടെ ഔദ്യോഗിക സ്‌റ്റോറുകളിലും ഒപ്പം എല്ലാ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലും ഈ ഓഫര്‍ ഉണ്ടായിരിക്കും.

സാംസങ്ങിന്റെ ഏറ്റവും ജനപ്രിയമായ നോട്ട് സീരീസിലെ പുത്തന്‍ മോഡലാണ് നോട്ട് 20. 6.7 ഇഞ്ചുള്ള ഫുള്‍ എച്ച്.ഡി ഫ്‌ലാറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. എക്‌സിനോസ് 990 5ജി ചിപ്‌സെറ്റാണ് കരുത്ത് പകരുന്നത്. 8GB റാമും 256GB ഇന്റേണല്‍ സ്‌റ്റോറേജും 4300 എംഎഎച്ചുള്ള വലിയ ബാറ്ററിയും മറ്റു പ്രത്യേകതകളാണ്. 25 വാട്ടുള്ള വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും 15 വാട്ട് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും 9 വാട്ട് റിവേഴ്‌സ് ചാര്‍ജിങ് സപ്പോര്‍ട്ടും നോട്ട് 20യിലുണ്ട്.

പിറകില്‍ ട്രിപ്പിള്‍ കാമറ സെറ്റപ്പാണ് നല്‍കിയിരിക്കുന്നത്. 12 മെഗാ പിക്‌സലുള്ള പ്രൈമറി കാമറ (ഒ.ഐ.എസ്), 12 മെഗാ പിക്‌സലുള്ള അള്‍ട്രാ വൈഡ് കാമറ, 64 മെഗാ പിക്‌സല്‍ ടെലിഫോട്ടോ കാമറ കൂടെ സെന്റര്‍ പഞ്ച് ഹോളായി സജ്ജീകരിച്ച 10 മെഗാ പിക്‌സല്‍ മുന്‍ കാമറയും.

web desk 3: