X
    Categories: MoreViews

കേരളം മിസ്‌ചെയ്യുന്നു, പൊറോട്ടയും ബീഫും കഴിക്കണം’; സാമുവല്‍ റോബിന്‍സണ്‍

കേരളം മിസ് ചെയ്യുന്നുവെന്ന് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലെ നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. സിനിമയുടെ ഭാഗമായി ഏറെ കാലമായി കേരളത്തിലുണ്ടായിരുന്ന സാമുവല്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് കേരളത്തില്‍ നിന്നും നൈജീരിയയിലേക്ക് പോയത്. പിന്നീടായിരുന്നു സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ ഉടലെടുത്തത്.

സിനിമയില്‍ പ്രതിഫലം കുറഞ്ഞുവെന്നും നിര്‍മ്മാതാക്കള്‍ വര്‍ണ്ണവിവേചനം കാട്ടിയെന്നുമായിരുന്നു സാമുവലിന്റെ പോസ്റ്റ്. ഇത് വിവാദമായതോടെ ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ പ്രശ്‌നം പരിഹരിച്ചിരുന്നു. അതിനുശേഷം ഫേസ്ബുക്കില്‍ പ്രതിഫലം കുറഞ്ഞതുമായി ബന്ധപ്പെട്ട് ഷെയര്‍ ചെയ്തുള്ള പോസ്റ്റുകളെല്ലാം സാമുവല്‍ പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിറകെയാണ് കേരളം മിസ് ചെയ്യുന്നുവെന്നും പൊറോട്ടയും ബീഫും കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞ് താരം രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു. മറ്റൊരു പ്രൊജക്റ്റിനായി കാത്തിരിക്കുകയാണ്. എനിക്ക് പൊറോട്ടയും ബീഫും കഴിക്കണമെന്നും സാമുവല്‍ പറഞ്ഞു.

നിര്‍മ്മാതാക്കളായ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ക്കെതിരെയാണ് സാമുവല്‍ ആരോപണം ഉന്നയിച്ചിരുന്നത്. വിവാദമായതോടെ സാമുവലിന് മതിയായ പ്രതിഫലം നല്‍കി പരിഹരിക്കുകയായിരുന്നു.

chandrika: