X

അവരുടെ കൈയില്‍ ഒരു ലക്ഷത്തിന്റെ രണ്ട് മൊബൈല്‍ ഫോണ്‍; കര്‍ഷക പ്രതിഷേധം നാടകമെന്ന് സന്തോഷ് പണ്ഡിറ്റ്

കോഴിക്കോട്: ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധം ഇടനിലക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന നാടകമെന്ന് സന്തോഷ് പണ്ഡിറ്റ്. സമരത്തില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടെയും കൈയില്‍ ഒരു ലക്ഷത്തിന്റെ രണ്ടു മൊബൈലും അമ്പത് ലക്ഷത്തിന്റെ കാറും ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

‘എന്തുകൊണ്ടാണ് പഞ്ചാബിലെ മാത്രം ചില ക4ഷക4 ഈ സമരത്തില് പങ്കെടുക്കുന്നത് ? കേരളം അടക്കം, ബംഗാളും, ബീഹാറും, തമിഴ്‌നാട് അടക്കം ഏതെങ്കിലും സംസ്ഥാനത്തിലെ കര്‍ഷകര്‍ ഈ ബില്ലിനെതിരെ ബഹളം വെച്ചത് നിങ്ങള് കേട്ടിട്ടുണ്ടോ ? ഇല്ല. കാരണം അവര്‍ക്കറിയാം, ഈ ബില്ല് അവരുടെ നന്മക്ക് വേണ്ടി ആണെന്ന്’ – അദ്ദേഹം പറയുന്നു.

കാര്‍ഷിക ബില്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കൊണ്ടു വന്നത് എന്നും ഇടനിലക്കാര്‍ ഇല്ലാതെ കര്‍ഷകര്‍ക്ക് സാധനങ്ങള്‍ വില്‍ക്കാം എന്നതാണ് അതിന്റെ ഗുണമെന്നും അദ്ദേഹം പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം

അതിരു കാക്കുന്ന ജവാന്മാരുടെ ചോരയോടൊപ്പം, കതിര് കാക്കുന്ന കര്‍ഷകന്റെ നീരും കൂടിയാണ് ഈ രാജ്യത്തിന്റെ നട്ടെല്ല്…

പഞ്ചാബ് സംസ്ഥാനത്തെ ചില കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന കര്‍ഷക സമരത്തെ കുറിച്ചുള്ള എന്‌ടെ കുഞ്ഞു നിരീക്ഷമാണേ..

2020 ലെ കാര്‍ഷിക ബില്ല് യഥാര്‍ത്ഥത്തില് കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കൊണ്ടു വന്നത്. ഇടനിലക്കാര്‍ ഇല്ലാതെ കര്‍ഷകര്‍ക്ക് സാധനങ്ങള് വില്കാം എന്നതാണ് ഗുണം. നിലവില് ഓരോ സംസ്ഥാനത്തും ഇടനിലക്കാര്‍ക്ക് തന്നെ അവര് പറയുന്ന ചെറിയ തുകക്ക് കഷ്ടപ്പെട്ട് വിളവെടുത്ത കര്‍ഷകന് ഉല്പന്നം കൊടുക്കേണ്ട ഗതികേടാണ് ഉണ്ടായിരുന്നത്. മറ്റു സംസ്ഥാനങ്ങളില് പോയ് വലിയ വിലക്ക് ഉല്പന്നങ്ങള് വില്കുവാന്‍ ഇതുവരെ നിരോധനം ആയിരുന്നു. പക്ഷേ ആ നിരോധനം ഈ ബില്ല് എടുത്തു കളഞ്ഞു. ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുകയും, മോഡേണ്‍ ടെക്‌നോളജി ഉപയോഗിച്ച് കൂടുതല് ലാഭം ഉണ്ടാക്കുകയും ചെയ്യാം.

ഈ ബില്ലില് നഷ്ടം വരുന്നത് ഇടനിലക്കാര്‍ക്ക് മാത്രമാണ്. അതിനാല് രാഷ്ട്രീയമായ് അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന നാടകമാണ് കര്‍ഷകരുടെ പേരില് ഇപ്പോള് ഡല്‍ഹിയില് നടക്കുന്നത്.

സമരത്തിന് പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടേയും കൈയ്യില് 1 ലക്ഷത്തിന്‌ടെ രണ്ടു മൊബൈലും, 50 ലക്ഷത്തിന്‌ടെ ആഡംബര കാറും ഒക്കെ ആയാണ് സമരത്തിന് വന്നത്. പലരും മണിമാളികയില് ജീവിക്കുന്ന കോടീശ്വരന്മാരാണ്. ഇവരാണോ ഇന്ത്യയിലെ ദരിദ്ര കര്‍ഷകര്‍. ഇവര്‍ കര്‍ഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ്. (പഞ്ചാബില്‍ മാത്രമേ കര്‍ഷകര്‍ ഉള്ളൂ എന്നറിഞ്ഞതില്‍ സന്തോഷം)

എന്തുകൊണ്ടാണ് പഞ്ചാബിലെ മാത്രം ചില കര്‍ഷകര്‍ ഈ സമരത്തില് പങ്കെടുക്കുന്നത് ? കേരളം അടക്കം, ബംഗാളും, ബീഹാറും, തമിഴ്‌നാട് അടക്കം ഏതെങ്കിലും സംസ്ഥാനത്തിലെ കര്‍ഷകര്‍ ഈ ബില്ലിനെതിരെ ബഹളം വെച്ചത് നിങ്ങള് കേട്ടിട്ടുണ്ടോ ? ഇല്ല. കാരണം അവര്‍ക്കറിയാം, ഈ ബില്ല് അവരുടെ നന്മക്ക് വേണ്ടി ആണെന്ന്.

എന്നാല് ചില മാധ്യമങ്ങളിലേയും, ചാനലുകളിലേയും രാഷ്ട്രീയ പ്രേരിതമായ നുണ പ്രചരണങ്ങള് വിശ്വസിച്ച് തെറ്റിദ്ധരിച്ച ചില പാവം കര്‍ഷകര്‍ ഈ സമരത്തില് ചിലപ്പോള് പോയിട്ടുണ്ടാകും. അത്രതന്നെ..

യഥാര്‍ത്ഥ കര്‍ഷകര്‍ അല്ല ഇവര്‍. ധനികരായ ഇടനിലക്കാര്‍, പലരും ഖാലിസ്ഥാന്‍ വാദികള്‍ ഒക്കെയാണ്. പലരും ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള് വിളിച്ചിരുന്നു എന്ന് മുഖ്യമന്ത്രി മനോഹര്‍ ഘട്ടര്‍ജി പറഞ്ഞതായ വാര്‍ത്ത കണ്ടു.

പാവപ്പെട്ട കര്‍ഷകരെ തെറ്റുദ്ധരിപ്പിച്ച് ഇടനിലക്കാര്‍ക്ക് പഴയ പോലെ കര്‍ഷകരെ പറ്റിച്ച് കമ്മീഷന്‍ അടിക്കാന്‍ പറ്റാത്ത ദേഷ്യമാണ് ഈ സമരത്തിന് പിന്നിലുള്ളത്.

വര്‍ഷങ്ങള്ക്ക് മുമ്പ് നന്ദിഗ്രാമിലും ഇങ്ങനെ ഒരു കര്‍ഷക സമരമുണ്ടായിരുന്നു ..പലരും കഷ്ടപ്പെട്ട് അടിച്ചൊതുക്കുവാന്‍ നോക്കിയിരുന്നു. (മറന്നു പോയിട്ടുണ്ടാകും)

പിന്നെ രാജ്യസഭയില് പുഷ്പം പോലെ ഈ ബില്ല് എങ്ങനെ പാസായ്? അതിനിടയില് ഏതൊക്കെ പാര്‍ട്ടി എന്തെല്ലാം നാടകങ്ങള് നടത്തി ?

കര്‍ഷകരെ ചൂഷണത്തില്‍ നിന്നും മുക്തരാക്കുക എന്നതാണ് പ്രധാനം..അല്ലാതെ ഇടനിലക്കാരന് കര്‍ഷകരില് നിന്ന് കമ്മീഷന്‍ കിട്ടാതെ നഷ്ടപ്പെടുമല്ലോ എന്നാലോചിച്ച് മുതലകണ്ണീര്‍ വാര്‍ക്കുന്നതില് കാര്യമില്ല. ക4ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ കഴിയണം..
ഇന്ത്യയിലെ ഭൂരിഭാഗം കര്‍ഷകരും ഈ ബില്ലില് സന്തോഷവാന്മാരാണ്. കര്‍ഷകര്‍ കൃഷി ചെയ്യുന്ന തിരക്കിലാണ്. ഇടനിലക്കാരും, ഏജന്റുമാരും സമരം ചെയ്യുന്ന തിരക്കിലും

(വാല് കഷ്ണം.. 2005 കാലഘട്ടത്തിലൊക്കെ ഒരു വര്‍ഷം 18,000 ത്തോളം കര്‍ഷകര്‍ ഇന്ത്യയില് ആത്മഹത്യ ചെയ്തിരുന്നു. എന്നാല് 2019 ല് അത് കുറഞ്ഞ് കുറഞ്ഞ് 10,281 ആത്മഹത്യയായ് കുറഞ്ഞു. അതായത് ഈയ്യിടെയായ് കര്‍ഷകര്‍ കൂടുതല് സന്തോഷവാന്മാരാണ് എന്നര്‍ത്ഥം.. ഈ കണക്കില് വിശ്വാസ കുറവുള്ളവര് ഗൂഗ്ള്‍ സെര്‍ച്ച് ചെയ്താല് ഇത് സത്യം ആണെന്ന് മനസ്സിലാകും.. കര്‍ഷക ആത്മഹത്യ ലോകം മുഴുവന്‍ നടക്കുന്നുണ്ട്. 2017 ല് ലോകത്ത് മൊത്തം 8,17,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതാണ് സത്യം)

 

 

 

Test User: