X
    Categories: Newsworld

യുഎസ് സെനറ്റിലേക്ക് ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍; ചരിത്രമെഴുതി സാറ മക്‌ബ്രൈഡ്

വാഷിങ്ടണ്‍: യുഎസ് സെനറ്റിലേക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്ജന്‍ഡര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡെലാവെയര്‍ സ്റ്റേറ്റില്‍ നിന്നുള്ള സാറ മക്‌ബ്രൈഡാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിയത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സ്റ്റീവ് വാഷിങ്ടണെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.

എല്‍ജിബിടിക്യു സന്നദ്ധ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് ക്യാംപയിനിന്റെ മുന്‍ വക്താവു കൂടിയാണ് സാറ. ഒബാമ പ്രസിഡണ്ട് പദവിയില്‍ ഇരുന്ന കാലത്ത് വൈറ്റ് ഹൗസില്‍ ഇന്റേണ്‍ ആയി ജോലി ചെയ്തിരുന്നു.

അതേസമയം, പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ്. 538 ഇലക്ടോറല്‍ വോട്ടുകളില്‍ 224 ഇടത്ത് ബൈഡന്‍ മുമ്പിലാണ്. 213 ഇടത്ത് നിലവിലെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും. മൊത്തം 538 ഇലക്ടോറല്‍ വോട്ടുകളാണ് ഉള്ളത്. 270 ഇലക്ടോറല്‍ വോട്ടുകളാണ് പ്രസിഡണ്ട് പദത്തിനു വേണ്ടത്.

Test User: