X

ശശികലക്കു വെല്ലുവിളിയായി ജയയുടെ ‘അപര’; പാര്‍ട്ടിയെ നയിക്കാന്‍ തയാര്‍

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നാലെ പ്രതിസന്ധിയിലായ അണ്ണാഡിഎംകെയുടെ നേതൃത്വം സംബന്ധിച്ച് തര്‍ക്കം രൂക്ഷമാകുന്നു. നേതൃസ്ഥാനം ലക്ഷ്യമിടുന്ന ഉറ്റതോഴിയും തമിഴ്‌നാടിന്റെ ചിന്നമ്മയുമായ ശശികലക്ക് വെല്ലുവിളിയായി ജയയുടെ സഹോദരപുത്രി ദീപ രംഗത്തെത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തയാറാണെന്നും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനുള്ള ശശികലയുടെ ശ്രമം ജനാധിപത്യ വിരുദ്ധമാണെന്നും ദീപ പറഞ്ഞു. അധികാരം പിടിച്ചടക്കാനുള്ള ശശികലയുടെ ശ്രമങ്ങളെ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. ജനങ്ങളാണ് പാര്‍ട്ടിയെ ആരു നയിക്കണമെന്ന് തീരുമാനിക്കേണ്ടത്. ജനാഭിപ്രായം അറിഞ്ഞശേഷം മാത്രമേ പാര്‍ട്ടി നേതൃത്വം ഭാവി നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കൂവെന്നും ദീപ പറഞ്ഞു. പ്രമുഖ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദീപ രാഷ്ട്രീയ പ്രവേശനത്തിലുള്ള സന്നദ്ധത അറിയിച്ചത്.

ജയലളിതയുടെ ഏക സഹോദരന്‍ ജയകുമാറിന്റെ മകളാണ് ദീപ. ജീവിച്ചിരുന്ന കാലത്ത് താല്‍പര്യമില്ലാത്ത കാലത്ത് ജയലളിത പല തവണ പാര്‍ട്ടിയില്‍ നിന്നും പോയസ് ഗാര്‍ഡനില്‍ നിന്നും പുറത്താക്കിയ വ്യക്തിയാണ് ശശികല. അവരെ തന്നെ രാഷ്ട്രീയ പിന്‍ഗാമിയാക്കാന്‍ ജയലളിത ആഗ്രഹിച്ചിരുന്നുവെന്ന് പറയുന്നതിലെ പൊരുത്തക്കേട് വ്യക്തമാണെന്നും ദീപ പറഞ്ഞു.

chandrika: