X
    Categories: MoreViews

സൗദിയില്‍ വികസനക്കുതിപ്പിന്റെ പുതുയുഗം: 500 ബില്യണ്‍ ഡോളറില്‍ മെഗാ നഗരം

 

വികസനത്തിന്റെ പുതുയുഗത്തിലേക്ക് സൊദിയെ നയിക്കുന്നതിനായി രാജ്യത്ത് മെഗാ നഗരം വികസിപ്പിക്കുമെന്ന് സൊദി അറേബ്യ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍.

സൗദിയുടെ ചുവന്ന കടല്‍ തീരത്ത് ഇതുവരെ കാണാത്ത തരത്തിലുള്ള മെഗാ സിറ്റിയാകും ഉയരുകയെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിക്ക ‘നിയോം’ എന്നാണ് പേരിട്ടിരിക്കുന്നത്. ഊര്‍ജ്ജം, വെള്ളം, ബയോടെക്‌നോളജി, ആഹാരം, വ്യവസായം, വിനോദം തുടങ്ങിയവ സമന്വയിച്ചുകൊണ്ടുള്ള പദ്ധതി കാലത്തിന്റെ വികസനമായിരിക്കും. റിയാദില്‍ ഇന്നലെ തുടങ്ങിയ ആഗോള നിക്ഷേപക സംഗമത്തിലാിയിരുന്നു പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രഖ്യാപനം.
പുതിയ സ്രോതസ്സുകള്‍ വികസനത്തിന് കണ്ടെത്തുന്നതിനാകും പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. 500 ബില്യണ്‍ ഡോളര്‍ ചെലവിലാണ് പുതിയ സിറ്റി ഉയരുന്നത്.
26,500 കിലോമീറ്റര്‍ ചതുരശ്ര അളവിലാണ് പുതിയ സിറ്റി വരുന്നത്. ജോര്‍ദ്ദാന്റെയും ഈജിപ്തിന്റെയും അതിര്‍ത്തികള്‍ പങ്കിടും. ലോകത്തെ ആദ്യത്തെ കാപ്പിറ്റലിസ്റ്റ് സിറ്റിയായിരിക്കും നിയോ. വിപ്ലവകരമായതും അനന്യമായതുമായിരിക്കും മെഗാ നഗരത്തിന്റെ വികസനമെന്നും അദ്ദേഹം പറഞ്ഞു.

chandrika: