X
    Categories: Views

വാറ്റ് നടപ്പാക്കി സഊദി

 

സൗദി അറേബ്യയില്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നു. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇന്നലെ അര്‍ധ രാത്രി മുതല്‍ നേരം പുലരും വരെ ഉത്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തുന്ന തിരക്കിലായിയിരുന്നു ജീവനക്കാര്‍. ഇന്നലെ കടയടച്ച അര്‍ധരാത്രി 12 മുതല്‍ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളില്‍ യുദ്ധ സമാന സാഹചര്യമായിരുന്നു.

നേരം വെളുക്കുന്നതിന് മുമ്പേയുള്ള 8 മണിക്കൂര്‍ കൊണ്ട് രണ്ട് ലക്ഷത്തിലേറെ വരുന്ന ഉത്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തി. അഞ്ച് ശതമാനം നികുതിയാണ് ഇന്ന് മുതല്‍ സൌദിയില്‍. ലോകത്തെ ഏറ്റവും കുറഞ്ഞ നികുതി. ലുലു ഉള്‍പ്പെടെയുള്ള വന്‍കിട വാണിജ്യ സ്ഥാപനങ്ങള്‍ പത്ത് റിയാല്‍ വരെയുള്ള ഉത്പന്നങ്ങളുടെ വില ഉപഭോക്താക്കളില്‍ നിന്നീടാക്കാതെ നേരിട്ടടക്കാനും തീരുമാനിച്ചിട്ടുണ്ട്.

chandrika: