X
    Categories: Views

സഊദി: ആയുധ വില്‍പനക്ക് ബ്രിട്ടീഷ് കോടതിയുടെ അനുമതി

 

ലണ്ടന്‍: സഊദി അറേബ്യയുമായുള്ള ആയുധ ഇടപാട് നിയമപരമാണെന്ന് ബ്രിട്ടീഷ് കോടതി. ബോംബുകളും പോര്‍വിമാനങ്ങളും അടങ്ങിയ കോടികളുടെ പടക്കോപ്പുകള്‍ സഊദിയിലേക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ലണ്ടന്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിച്ച് സഊദി അറബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ബ്രിട്ടീഷ് ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. യമനിലെ സൈനിക നടപടിയുടെ കാര്യത്തില്‍ സഊദിക്ക് വിപുലമായ രാഷ്ട്രീയ സൈനിക ലക്ഷ്യങ്ങളാണുള്ളതെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ ജാകരൂകരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ദേശീയ സുരക്ഷ കണക്കിലെടുത്ത് ചില തെളിവുകള്‍ രഹസ്യമായാണ് കോടതിയില്‍ അവതരിപ്പിച്ചത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. 2015നുശേഷം സഊദി അറേബ്യയിലേക്ക് 420 കോടി ഡോളറിന്റെ ആയുധങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ബ്രിട്ടന്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. കവചിത വാഹനങ്ങളും ടാങ്കുകളും വാങ്ങുന്നതിന് ദശലക്ഷക്കണക്കിന് ഡോളറിന്റെ മറ്റൊരു കരാറിലും സഊദി അറേബ്യ ബ്രിട്ടനുമായി ഒപ്പുവെച്ചിരുന്നു.

chandrika: