X

‘ജനുവരി മുതല്‍ സ്‌കൂളുകള്‍ തുറന്നേക്കും’; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം; സംസ്ഥാനത്ത് അമ്പത് ശതമാനം വിദ്യാര്‍ത്ഥികളുമായി ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാന്‍ വിദ്യാഭ്യാസവകുപ്പ് ആലോചന. 17ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും തീരുമാനിക്കുക.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ കേരളത്തിലെ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. പൊതുപരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം. അതിന് മുന്നോടിയായാണ് അമ്പത്് ശതമാനം അധ്യാപകര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ 17 മുതല്‍ സ്‌കൂളിലെത്താനുള്ള നിര്‍േദശം. അധ്യാപകരെത്തും പോലെ അമ്പത് ശതമാനം വിദ്യാര്‍ത്ഥികളും വന്ന് ക്ലാസ് തുടങ്ങാമെന്ന നിര്‍േദശമാണ് സജീവമായി പരിഗണിക്കുന്നത്. ഓരോ ദിവസവും എത്തേണ്ട കുട്ടികളുടെ എണ്ണത്തിലെ തീരുമാനം അതാത് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ചാകും. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമുള്ള കോവിഡ് സ്ഥിതിയും കണക്കിലെടുക്കും.

പരീക്ഷാ നടത്തിപ്പില്‍ ഇനിയും കൂടുതല്‍ വ്യക്തത വരാനുണ്ട്. മാര്‍ച്ചില്‍ പരീക്ഷ നടത്തണമെങ്കില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ എടുത്ത ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷന്‍ തീര്‍ക്കണം. അതിന് ഇത്രയും കുറച്ച് സമയം മതിയോ എന്നത് പ്രശ്‌നമാണ്. സിലബസ്സ് കുറക്കണോ വേണ്ടയോ എന്നതിലും തീരുമാനമെടുക്കണം.

 

web desk 3: