X
    Categories: indiaNews

സ്‌കൂളുകള്‍ തുറക്കാത്തത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു; പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ ദീര്‍ഘകാലമായി അടച്ചിട്ടിരിക്കുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് പാര്‍ലമെന്ററി സമിതി. വിദ്യാര്‍ഥികളുടെ ക്ഷേമത്തെയും മാനസികാരോഗ്യത്തെയും ഇത് ബാധിച്ചിട്ടുണ്ടെന്ന് സമിതി പറയുന്നു.

ദീര്‍ഘകാലത്തെ ഈ അടച്ചിടല്‍ കുടുംബഘടനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വീട്ടു ജോലികളില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം കൂടി, ശൈശവ വിവാഹം, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതു കാരണം ഉണ്ടായിട്ടുണ്ട്.

അതിനാല്‍ തന്നെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റു വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും എളുപ്പത്തില്‍ വാക്‌സിന്‍ ലഭ്യമാക്കി സ്‌കൂളുകള്‍ തുറക്കുന്ന നടപടികളിലേക്ക് കടക്കണമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

web desk 1: