X
    Categories: MoneyNews

ടാറ്റ കനത്ത നഷ്ടത്തില്‍; വിപണിയിലും തിരിച്ചടി

മുബൈ: ടാറ്റ മോട്ടേഴ്‌സിന്റെ ഓഹരി വില ഇടിഞ്ഞതിന് പിന്നാലെ കനത്ത നഷ്ടം നേരിടുകയാണ് കമ്പനി. ഓഹരി വിപണിയിലെ അനലിസ്റ്റിക്കുകള്‍ ടാറ്റയുടെ വില കുറച്ച കണക്കുകളാണ് പുറത്ത് വിടുന്നത്. ലാഭഫലം കുറച്ച് കാണിക്കുന്ന കണക്കുകള്‍ പുറത്തുവന്നതോടെ വിവിധ ഏജന്‍സികള്‍ ടാറ്റയുടെ റേറ്റിങ് കുറച്ചു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 944.61 കോടിയുടെ നഷ്ടമാണ് ടാറ്റ മോട്ടോഴ്‌സിനുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 4,441 കോടിയുടെ നഷ്ടവും കമ്പനിക്കുണ്ടായി. അതേസമയം വില്‍പനയില്‍ കുറവുണ്ടായിട്ടില്ലെന്ന് കമ്പനി പറയുന്നു. നിലവിലെ നഷ്ടം നികത്താനാകുന്നതാണെന്നും അടുത്ത സാമ്പത്തിക പാദത്തില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയുമെന്നും ടാറ്റ മോട്ടേഴ്‌സ് പ്രതീക്ഷിക്കുന്നു.

web desk 3: