X

എസ്ഡിപിഐ നേതാവിന്റെ കൊലപാതകം;രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാന്‍ കൊലപാതകത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സജീവ് ആര്‍എസ്എസ് പ്രവര്‍ത്തകരായ രതീഷ്,പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെക്കുറിച്ച് കൃത്യമായ അറിവുള്ളവര്‍ ആണ് കൃത്യം നടത്തിയതെന്ന് പോലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു.

ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെയോടെ ആര്‍എസ്എസ് ജില്ലാ കാര്യാലയത്തില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസാദ് എന്നയാള്‍ കൊലപാതകത്തിന് മുഖ്യ ആസൂത്രകന്‍ ആണെന്നാണ് അനുമാനം. കൊലപാതകത്തില്‍ ബിജെപിയുടെ ഉന്നത നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു.

 

web desk 3: