X

പാര്‍ലമെന്‍റിലെ സുരക്ഷ വീഴ്ച; ഏഴുപേര്‍ക്ക് സസ്പെന്‍ഷന്‍

പാര്‍ലമെന്റില്‍ ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ നടപടിയുമായി ലോക്സഭ സെക്രട്ടേറിയറ്റ്. 8 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. രാംപാല്‍, അരവിന്ദ്, വീര്‍ ദാസ്, ഗണേഷ്, അനില്‍, പ്രദീപ്, വിമിത്, നരേന്ദ്ര എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ഇന്നലെയുണ്ടായ ഗ്യാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മകര്‍ ദ്വാര്‍ ഗേറ്റിലൂടെ എംപിമാരെ മാത്രമാണ് പാര്‍ലമെന്റിന് അകത്തേക്ക് കടത്തിവിടുന്നത്. പാര്‍ലമെന്റ് കെട്ടിടത്തിന് അകത്തേക്ക് പ്രവേശിക്കുന്നവരെ, അവരുടെ ഷൂസുകള്‍ അഴിച്ചും മറ്റും കര്‍ശന പരിശോധനയാണ് നടത്തുന്നത്.

ലോക്സഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കെതിരെ യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. ഇവരെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.

അതിനിടെ ലോക്സഭയിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കളുടെ സഖ്യമായ ഇന്ത്യാ മുന്നണി നേതാക്കള്‍ യോഗം ചേര്‍ന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസിലാണ് യോഗം ചേര്‍ന്നത്.

 

webdesk13: