X

സെക്യൂരിറ്റി ജീവനക്കാരന്‍ ക്ലാസ് മുറിക്ക് തീയിട്ടു; കുട്ടികളും അധ്യാപികയും വെന്തുമരിച്ചു

ബ്രസീലിയ: സ്‌കൂളില്‍ നിന്നു പിരിച്ചുവിട്ട സെക്യൂരിറ്റി ജീവനക്കാരന്‍ വിദ്യാലയത്തിന് തീയിട്ടു. നാല് കുട്ടികളും അധ്യാപികയും അഗ്നിയില്‍ വെന്തുമരിച്ചു. ബ്രസീലിലെ മിനാസ് ഗിറെയ്‌സ് ജനൗബയിലാണ് സംഭവം. പൊള്ളലേറ്റ 25 കുട്ടികളെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ സെക്യൂരിറ്റിയും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദാമിയോ സൊറേസ് സാന്റോസ് (50) എന്ന മധ്യവയസ്‌കന്‍ അറസ്റ്റിലായി.

വാര്‍ഷിക അവധിയെ തുടര്‍ന്ന് സ്‌കൂളിലെത്താതിരുന്നതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടതാണ് വിദ്യാലയത്തിന് തീയിടാന്‍ കാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവധിയ്ക്കു ശേഷം ജോലിയില്‍ പ്രവേശിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ഇയാള്‍ സ്‌കൂളിലെത്തി. എന്നാല്‍, മാനേജ്‌മെന്റ് ഇയാളെ പിരിച്ചു വിടുകയായിരുന്നു. ക്ഷുഭിതനായ സെക്യൂരിറ്റി ഇന്ധനം ക്ലാസ് മുറികളില്‍ തളിക്കുകയും തീ പടര്‍ത്തുകയുമായിരുന്നു.

chandrika: