X
    Categories: MoreViews

വീണ്ടും മത്സരിക്കേണ്ടതില്ല; കേന്ദകമ്മിറ്റിയും തള്ളി

ന്യൂഡല്‍ഹി: സിതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന് ഒടുവില്‍ തീരുമാനമായി. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ രാജ്യസഭയിലേക്കു വീണ്ടും മല്‍സരിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രകമ്മിറ്റി. മല്‍സരിപ്പിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം വോട്ടിനിട്ടു തള്ളി. യച്ചൂരി മല്‍സരിക്കേണ്ടതില്ലെന്ന് പൊളിറ്റ് ബ്യൂറോയും തീരുമാനിച്ചിരുന്നു. എന്നാല്‍ ആവശ്യം ബംഗാള്‍ ഘടകം കേന്ദ്രകമ്മറ്റിയില്‍ വീണ്ടും ഉന്നയിക്കുകയായിരുന്നു.

കാരാട്ട് പക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് യച്ചൂരി മല്‍സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കേന്ദ്രകമ്മിറ്റിയെത്തിയത്. എന്നാല്‍ വി.എസ്.അച്യുതാന്ദനടക്കമുള്ള നേതാക്കള്‍ യച്ചൂരി മല്‍സരിക്കണമെന്ന നിലപാടിലാണ്. രാജ്യസഭയിലേക്ക് ഇനി മല്‍സരിക്കാനില്ലെന്ന് സീതാറാം യച്ചൂരിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ യച്ചൂരിയുടെ കാലാവധി അടുത്തമാസം 18 നാണ് അവസാനിക്കുന്നത്. ബംഗാളിലും ഗുജറാത്തിലും മധ്യപ്രദേശിലുമായി 10 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്തമാസം എട്ടിനാണു തിരഞ്ഞെടുപ്പ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വെള്ളിയാഴ്ചയാണ്. ബംഗാളില്‍ മല്‍സരം നടക്കുന്ന ആറില്‍ അഞ്ചുസീറ്റും ജയിക്കാന്‍ തൃണമൂലിന് സാധിക്കും. അവസാനിക്കുന്ന ഒരു സീറ്റില്‍ സീതാറാം യച്ചൂരിയാണ് സ്ഥാനാര്‍ഥിയെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ബംഗാളിലും ഗുജറാത്തിലും മധ്യപ്രദേശിലുമായി 10 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്തമാസം എട്ടിനാണു തിരഞ്ഞെടുപ്പ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വെള്ളിയാഴ്ചയാണ്. ബംഗാളില്‍ മല്‍സരം നടക്കുന്ന ആറില്‍ അഞ്ചുസീറ്റും ജയിക്കാന്‍ തൃണമൂലിന് സാധിക്കും. അവസാനിക്കുന്ന ഒരു സീറ്റില്‍ സീതാറാം യച്ചൂരിയാണ് സ്ഥാനാര്‍ഥിയെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു

chandrika: