X

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം. വിവിധ രോഗങ്ങള്‍ ഈയിടെയായി അലട്ടിയിരുന്നു. മകന്‍ ആര്യാടന്‍ ഷൗക്കത്താണ് മരണ വാര്‍ത്ത അറിയിച്ചത്.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിന് എത്തിയ ആര്യാടന്‍ മുഹമ്മദ് എഴുപതു വര്‍ഷമാണ് രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്നത്. എട്ടുതവണ നിലമ്പൂരില്‍ നിന്നും നിയമസഭയിലെത്തി. മൂന്ന് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു.

web desk 3: