X
    Categories: MoreViews

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി

തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി. പൊലീസ് ആസ്ഥാനത്തെ എഐജി ഗോപാല്‍ കൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2006ല്‍ ഗോപാല്‍ കൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഡിവൈഎസ്പി ആയിരുന്നപ്പോള്‍ അവിടെ ഐജിയായിരുന്ന സെന്‍കുമാര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയും തനിക്കെതിരെ വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സെന്‍കുമാറിനെ കെ.എസ്.ആര്‍.ടി.സി എംഡിയാക്കിയപ്പോള്‍ ഇതിനെതിരെയും ഗോപാല്‍ കൃഷ്ണന്‍ പരാതി നല്‍കിയിരുന്നു. സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് 2012ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവിയായി വീണ്ടും സെന്‍കുമാര്‍ അധികാരമേറ്റതോടെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗോപാല്‍ കൃഷ്ണന്‍ വീണ്ടും സര്‍ക്കാറിനെ സമീപിക്കുകയായിരുന്നു.

chandrika: