X

സെന്‍കുമാര്‍ കേസ്; സര്‍ക്കാരിന് വന്‍തിരിച്ചടി; കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് വന്‍തിരിച്ചടി. സെന്‍കുമാറിനെ ഡി.ജി.പിയായി പുന്‍നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തള്ളിയത്. 25,000രൂപ കോടതിച്ചെലവായി സര്‍ക്കാര്‍ കെട്ടിവെക്കണമെന്ന് കോടതി പറഞ്ഞു.

വിധി നടപ്പാക്കാത്തതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ നടപടി ന്യായീകരിക്കാനാവില്ല. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് കോടതിക്ക് അറിയാമെന്നും കോടതി പറഞ്ഞു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.

chandrika: