X

ഇന്ത്യക്കാര്‍ക്കുള്ള വിസ രഹിത പ്രവേശനം അവസാനിപ്പിച്ച് സെര്‍ബിയ

സെര്‍ബിയ: ഇന്ത്യക്കാര്‍ക്കുള്ള വിസ രഹിത പ്രവേശനം അവസാനിപ്പിച്ച് യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ. ഇതുപ്രകാരം ജനുവരി ഒന്നു മുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉമടകള്‍ക്ക് സെര്‍ബിയയില്‍ പ്രവേശിക്കണമെങ്കില്‍ വിസ വേണം.

നേരത്തെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ മൂന്ന് മാസത്തോളം രാജ്യത്ത് തങ്ങാന്‍ അനുമതിയുണ്ടായിരുന്നു. 2017ലാണ് സെര്‍ബിയ വിസാ രഹിത പ്രവേശനം അനുവദിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതു നിയന്ത്രണങ്ങളുടെയും അനധികൃത കുടിയേറ്റം തടയുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം. ജനുവരി 1നോ അതിനുശേഷമോ സെര്‍ബിയ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, ന്യൂഡല്‍ഹിയിലെ സെര്‍ബിയ എംബസിയിലോ അല്ലെങ്കില്‍ അപേക്ഷകര്‍ താമസിക്കുന്ന രാജ്യത്തെ സെര്‍ബിയ എംബസിയിലോ വിസക്ക് അപേക്ഷിക്കണം.

webdesk11: