X

കേരളത്തില്‍ രണ്ടാംഘട്ട സെറോളജിക്കല്‍ സര്‍വേ നാളെ മുതല്‍

തിരുവന്തപുരം: കോവിഡ് പ്രതിരോധ ശേഷി തിരിച്ചറിയാന്‍ സഹായിക്കുന്ന ഐസിഎംആറിന്റെ രണ്ടാംഘട്ട സെറോളജിക്കല്‍ സര്‍വേ സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. എത്രപേര്‍ക്ക് കോവിഡ് പ്രതിരോധ ശേഷി നേടി എന്നത് സര്‍വേകൊണ്ട് അറിയാന്‍ സാധിക്കും ലക്ഷ്യം. ഇതുവഴി കോവിഡിന്റെ വ്യാപനം കണക്കാകുയാണ് ലക്ഷ്യം.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം വര്‍ദ്ധിക്കുകയും രോഗഉറവിടം വ്യക്തമാവാത്ത സ്ഥിരീകരണങ്ങള്‍ കൂടുകയും ചെയ്യുന്ന കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന രണ്ടാംഘട്ട സര്‍വേക്ക് വലിയ പ്രാധാന്യമുണ്ട്.

. രണ്ടാംഘട്ട സെറോളജിക്കല്‍ സര്‍വേയുടെ ഭാഗമായി 1200 മുതല്‍ 1800 വരെ ആളുകളെ പരിശോധിക്കാനാണ് ഐസിഎംആര്‍ ലക്ഷ്യമിടുന്നത്. ഒന്നാംഘട്ട പരിശോധന നടന്ന 30 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. കോവിഡ് വ്യാപനത്തോതിനൊപ്പം എത്രപേര്‍ക്ക് അവരറിയാതെ കോവിഡ് 19 വന്നു ഭേദമായി എന്നും മനസ്സിലാക്കുകയാണ് സര്‍വേ കൊണ്ട് ഉദ്ദേശിക്കുന്നത്.

പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നായി ചുരുങ്ങിയത് 400 വീതം ആളുകളില്‍ പരിശോധിക്കുന്ന രീതിയിലാണ് രണ്ടാംഘട്ടം. നാളെ പാലക്കാടും ചൊവ്വാഴ്ച തൃശൂരും ബുധനാഴ്ച എറണാകുളത്തും സാമ്പിള്‍ ശേഖരണം നടക്കും. ഒരോ ജില്ലയിലെയും 10 സ്ഥലങ്ങളിലെ തെരഞ്ഞെടുത്ത വീടുകളില്‍ നിന്നായി 10 വയസ്സിനുമുകളില്‍ നിന്നുളളവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് ഐസിഎംആറും ആരോഗ്യവകുപ്പും അറിയിച്ചിരിക്കുന്നത്. ഒരു ജില്ലയില്‍ നിന്ന് കുറഞ്ഞത് 200 സാമ്പിളുകളാണ് എടുക്കുക. 20 പേരാണ് ഐസിഎംആര്‍ സംഘത്തിലുളളത്.

മെയ് മാസത്തിലാണ് സര്‍വേയുടെ ഒന്നാംഘട്ടം കേരളത്തില്‍ നടന്നത്. അന്ന് 1193 പേരെ പരിശോധിച്ചതില്‍ എറണാകുളത്ത് നാലുപേര്‍ക്ക് രോഗം വന്നുമാറിയതായി കണ്ടെത്തിയിരുന്നു.

chandrika: