X

കടുത്ത സാമ്പത്തിക പ്രതിസന്ധി; കാര്‍ഷിക സര്‍വ്വകലാശാലയില്‍ തൊഴിലാളികളെ വെട്ടിക്കുറക്കുമെന്ന് വൈസ് ചാന്‍സിലര്‍

തൃശൂര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ തൊഴിലാളികളെ ഭാവിയില്‍ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് വൈസ് ചാന്‍സ്ലര്‍ ബി. അശോക്.  നൂറുപേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബി അശോക് പറഞ്ഞു. ജീവനക്കാര്‍ക്കായുള്ള ഇ ഓഫീസ് രണ്ടാം ഘട്ട പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കത്തെക്കുറിച്ച് വിസി പറഞ്ഞത്.

പിന്നാലെ വിസിക്കെതിരെ പ്രതിപക്ഷ സംഘടനയായ കെഎയു എംപ്ലോയ്‌സ് യൂനിയന്‍ രംഗത്തെത്തി.

 

 

 

 

webdesk11: