X

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിന് പൊലീസ് മര്‍ദ്ദനം; ഗുരുതര പരുക്ക്

പത്തനംതിട്ട: എസ്എഫ്ഐ പത്തനംതിട്ട ജില്ല പ്രസിഡന്റ് ജയകൃഷ്ണന് വാഹന പരിശോധനക്കിടെ പൊലീസ് മര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ജയകൃഷ്ണനെ പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോര്‍ഡിനേറ്റര്‍ കൂടിയായ ജയകൃഷ്ണന്‍, ഇന്ന് രാവിലെ പത്തനംതിട്ട കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനായി ബൈക്കില്‍ പോകുവെയാണ് സംഭവം. യാത്രാ വഴിയില്‍ ജയകൃഷ്ണനെ വാഹന പരിശോധനയുടെ ഭാഗമായി പൊലീസ് തടയുകയായിരുന്നു. രേഖകളെല്ലാം കൃത്യമായിട്ടും യാതൊരു കാരണവുമില്ലാതെ വലിച്ച് താഴെയിട്ട് പൊലീസ് മര്‍ദ്ദിച്ചെന്നാണ് പരാതി.

അതേസമയം പൊലീസ് പ്രതികാരം തീര്‍ക്കാനായാണ് ജയകൃഷ്ണനെ മര്‍ദ്ദിച്ചത് എന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ കോട്ടയത്തെ ക്രൈം ബ്രാഞ്ചില്‍ സിഐ ആയ മധു ബാബു മുന്‍പ് പത്തനംതിട്ടയില്‍ ഉണ്ടായിരുന്നപ്പോള്‍ ജയകൃഷ്ണന്‍ ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. ജയകൃഷ്ണനെ അര്‍ധരാത്രിയില്‍ വീട്ടില്‍നിന്ന് അകാരണമായി അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദിക്കുകയും ശരീരമാസകലം കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്തതാണ്. സംഭവത്തില്‍ സിഐ എംആര്‍ മധുബാബുവിനെ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കേസില്‍ തുടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ജയകൃഷ്ണനെ വീണ്ടും പൊലീസ് മര്‍ദ്ദിച്ചത്.

നിലവില്‍ പൊലീസ് നിയമങ്ങള്‍ പാലിക്കാതെയാണ് വാഹന പരിശോധന നടന്നതെന്നും ആരോപണമുണ്ട്. വളവുകളിലും തിരക്കേറിയ റോഡുകളിലും അപകടകരമായ രീതിയില്‍ പൊലീസ് വാഹന പരിശോധന നടത്താന്‍ പാടില്ല എന്നാണ് ഉത്തരവ്.

chandrika: