X

ഹഗ്ഗ് ഡിപ്ലോമസിക്കാരും ആ ‘പരാജയരാഘവനും’ കാണണ്ട; ഷാഫി പറമ്പില്‍

പാലക്കാട് : കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ കന്യാസ്ത്രീ ആലിംഗനം ചെയ്യുന്ന ചിത്രം പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനേയും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഷാഫിയുടെ കുറിപ്പ്.

വയനാട് അമ്പലവയലില്‍ വച്ചാണ് കന്യാസ്ത്രീ രാഹുല്‍ ഗാന്ധിയെ വാത്സല്യത്തോടെ ആലിംഗനം ചെയ്തത്. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

Connecting tsraight from the heart , ഹഗ്ഗ് ഡിപ്ലോമസിക്കാരും ആ ‘പരാജയരാഘവനും’ കാണണ്ട. ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

 

web desk 3: