X

“കൊന്നവര്‍ക്ക് പാട്ടുംപാടി നടക്കാനാവുന്നതാണോ ശക്തമായ നടപടി”; വാളയാര്‍ കേസില്‍ നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഷാഫി പറമ്പില്‍

വാളയാര്‍ കേസില്‍ കുട്ടികളെ കൊന്നുതളളിയവര്‍ പാട്ടുംപാടി പുറത്തിറങ്ങി നടക്കുന്നുതാണോ, മുഖ്യമന്ത്രി ശക്തമായ നടപടിയെന്ന് പറയുന്നതെന്ന് നിയമസഭയില്‍ തുറന്നടിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. പ്രതികളെ രക്ഷിച്ചത് സി.പി.എം പ്രാദേശിക നേതാക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ മരണം ഉണ്ടാകില്ലായിരുന്നുവെന്നും ഷാഫി തുറന്നടിച്ചു. പ്രതികള്‍ രക്ഷപെടാനിടയായ സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയനോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് അനുമതി നിഷേധിച്ചു.രണ്ടു കുട്ടികള്‍ ക്രൂരമായി കൊല്ലപ്പെട്ടതിനെ കുറിച്ചല്ലാതെ വേറെന്ത് വലിയ കാര്യമാണ് ഈ സഭയില്‍ ചര്‍ച്ചചെയ്യാനുള്ളതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. കുട്ടികളെ പൊലീസും പ്രോസിക്യൂഷനും ഗുരുതരവീഴ്ച വരുത്തിയെന്നും വാളയാര്‍ കേസില്‍ സിബിെഎ അന്വേഷണം വേണമെന്നും കേസിന്റെ ഗൗരവം പ്രതിഫലിപ്പിക്കുന്നതല്ല മുഖ്യമന്ത്രിയുടെ വാക്കുകളെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു തുറന്നടിച്ചു.

chandrika: