X

വാളയാര്‍ കേസ്: വിമര്‍ശനവുമായി നടന്മാരായ ടോവിനോയും പൃഥ്വിരാജും

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍മാരായ ടോവിനോയും പൃഥ്വിരാജും. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്നും, ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ താന്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണെന്നും ടൊവീനോ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പൃഥ്വിയും ടൊവീനോയും ശക്തമായ പ്രതികരണം അറിയിച്ചത്.

എങ്ങനെയാണ് രണ്ട് പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും നീതി നിഷേധിക്കപ്പെട്ടത്. എങ്ങനെയാണ് അര്‍ഹിക്കുന്ന നീതി സമൂഹത്തിന് നല്‍കാനാകുക എന്ന ശക്തമായ ചോദ്യം ഉന്നയിച്ച് കൊണ്ടാണ് പൃഥ്വി രംഗത്ത് വന്നത്. ഇതിന് കൂട്ടായ പോരാട്ടമാണ് വേണ്ടതെന്നും പൃഥ്വി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ്

ടോവിനോയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണു.

കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവര്‍ പ്രതികരിക്കും .

ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !

chandrika: