X

മിടുക്കീ-മിടുക്കന്മാര്‍ക്ക് ആഘോഷമായി ശൈഖ് സായിദ് അവാര്‍ഡ് തരൂര്‍ സമ്മാനിച്ചു

അബുദാബി: അബുദാബിയിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ആഘോഷമായിക്കൊണ്ട് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി സഘടിപ്പിച്ച 17-ാമത് ശൈഖ് സായിദ് അവാര്‍ഡ് ശശി തരൂര്‍ എംപി വിതരണം ചെയ്തു.

വിവിധ സ്‌കൂളുകളില്‍നിന്നും 10,12 ക്ലാസുകളില്‍ മുഴവുന്‍ എപ്ലസ് നേടിയവരും 95 ശതമാനം മാര്‍ക്ക് നേടിയവരുമായ 305 കുട്ടികളാണ് ശശി തരൂരില്‍നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയത്.

അറബ് ഭരണാധികാരികളില്‍ പ്രമുഖനായിരുന്ന യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരില്‍ ഇന്ത്യയുടെ ഉരുക്കുവനിതയായി അറിയപ്പെട്ട മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പുരസ്‌കാരം വിശ്വപൗരന്‍ എന്ന വിശേഷണമുള്ള ശശി തരൂരില്‍ നിന്നും ഏറെ ആഹ്ലാദത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ പുരസകാരം സ്വീകരിച്ചത്.

ഏഷ്യന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ അഥര്‍വ ത്യാഗി (സിബിഎസ്‌സി സയന്‍സ്) അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ ദര്‍ശന്‍ കമല്‍ ചന്ദ് (കൊമേഴ്‌സ്) ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ കഡസ് സാറ സിജു (ഹ്യുമാനിറ്റീസ്), മോഡല്‍സ്‌കൂളിലെ അമല്‍ ഈമാന്‍ (കേരള -സയന്‍സ്) ഷെഹനാ എസ്.എന്‍ എന്നിവര്‍ക്ക് സ്വര്‍ണ്ണ മെഡലുകള്‍ സമ്മാനിച്ചു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ വീക്ഷണം ഫോറം പ്രസിഡന്റ് സി.എം. അബ്ദുല്‍ കെരീം അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി അനീഷ് ചളിക്കല്‍ സ്വാഗതം പറഞ്ഞു.

മലയാളിസമാജം പ്രസിഡന്റ് റഫീഖ് കയനയില്‍, ജനറല്‍ സെക്രട്ടറി എം.യു ഇര്‍ഷാദ്, കേരളാ സോഷ്യല്‍ സെന്ററര്‍ പ്രസിഡന്റ് ബീരാന്‍ കുട്ടി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ ഹിദായത്തുള്ള, വീക്ഷണം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എന്‍.പി. മുഹമ്മദലി, ഇന്‍കാസ് പ്രസിഡന്റ് ബി.യേശുശീലന്‍, ജനറല്‍ സെക്രട്ടറി സലിം ചിറക്കല്‍, ട്രഷറര്‍ നിബു സാം ഫിലിപ്പ്, എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് ഹെഡ് നവീദ് ഹുദ് അലി, ലൂയീസ് കുര്യാക്കോസ്, ജോണ്‍ സാമുവല്‍, വീണ രാധാകൃഷ്ണന്‍, നോവലിസ്റ്റ് അഷറഫ് കാനാംമ്പുള്ളി എന്നിവര്‍ സംബന്ധിച്ചു. ട്രഷറര്‍ രാധാകൃഷ്ണന്‍ പോത്തേര നന്ദി പറഞ്ഞു

webdesk14: