X

മുംബൈയിലെത്തി വസതി നിരീക്ഷിച്ചു; സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഷാര്‍പ്പ്ഷൂട്ടര്‍ അറസ്റ്റില്‍

ഫരീദാബാദ്: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഷാര്‍പ്പ്ഷൂട്ടറെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടാതലവനായ ലോറന്‍സ് ബിഷ്‌നോയുടെ സംഘത്തിലെ ഷാര്‍പ്പ്ഷൂട്ടറായ രാഹുലിനെയും സംഘാംഗങ്ങളെയുമാണ് ഫരീദാബാദ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് തോക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സല്‍മാന്‍ ഖാനെ വധിക്കാന്‍ നിര്‍ദേശം നല്‍കിയത് ലോറനസ് ബിഷ്‌നോയ് ആണെന്ന് ഇവര്‍ പറഞ്ഞതായി പൊലീസ്് അറിയിച്ചു. ജനുവരിയില്‍ രാഹുല്‍ മുംബൈയിലെത്തുകയും രണ്ടു ദിവസം തുടര്‍ച്ചയായി സല്‍മാന്റെ വസതി നിരീക്ഷിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. 2018 ല്‍ ഹൈദരാബാദില്‍ നിന്നും അറസ്റ്റിലായ ഷൂട്ടര്‍ നെഹ്‌റ, ബിഷ്‌നോയുടെ നിര്‍ദേശപ്രകാരം സല്‍മാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തിയിരുന്നു.

മാന്‍ വേട്ടക്കേസില്‍ സല്‍മാന്‍ ഖാനെതിരെ ലോറന്‍സ് ബിഷ്‌നോയ് സംഘം നേരത്തെയും വധഭീഷണി നടത്തിയിരുന്നു. കൃഷ്ണമൃഗത്തെ സംരക്ഷിക്കുന്ന ബിഷ്‌നോയ് വിഭാഗത്തില്‍പ്പെട്ടയാളാണ് ലോറന്‍സ് ബിഷ്‌നോയ്. 1998 ല്‍ ജോധ്പൂരില്‍ വെച്ച് കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ സല്‍മാന്‍ ഖാനെതിരെ ശിക്ഷാ നടപടികള്‍ ഇല്ലാതിരുന്നത് ഇവരെ ചൊടിപ്പിച്ചിരുന്നു.

chandrika: