X

ഹെയ്തി സാഹയത്തിന് ശൈഖ് മുഹമ്മദിന്റെ സ്വകാര്യ വിമാനം

ദുബൈ: ഹെയ്തിയില്‍ കൊടുങ്കാറ്റിനിരയായവരെ സഹായിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വകാര്യ ദുരിതാശ്വാസ വിമാനം അയച്ചു. ശൈഖ് മുഹമ്മദിന്റെ ഭാര്യയും, യു.എന്‍ സമാധാന സന്ദേശ വാഹകയും, ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റി (ഐ.എച്ച്.സി) ചെയര്‍ പേഴ്‌സണുമായ ഹയാ ബിന്ദ് അല്‍ ഹുസൈന്‍ രാജകുമാരിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 90 ടണ്‍ സഹായ വിതരണം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഹയ രാജകുമാരി ഹെയ്തിയിലെ പോര്‍ട്ടോ പ്രിന്‍സിലെത്തി. നേരത്തെ വത്തിക്കാനിലെത്തി പോപ്പിനെ സന്ദര്‍ശിച്ച ഹയാ രാജകുമായി മറഡോണ, റൊണാള്‍ഡോ തുടങ്ങിയവര്‍ പങ്കെടുത്ത സമാധാന ഫുട്‌ബോള്‍ മത്സരം വീക്ഷിക്കുകയും ചെയ്തു. മാത്യൂ കൊടുങ്കാറ്റിനെ തുടര്‍ന്ന് 300,000 പേര്‍ താല്‍ക്കാലിക താമസ സൗകര്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.

chandrika: