X

കനേഡിയൻ തീരത്ത് കപ്പൽ അവശിഷ്ടം കണ്ടെത്തി

നൂറ്റാണ്ടുകൾ പഴക്കമുള്ള കപ്പൽ അവശിഷ്ടം കനേഡിയൻ തീരത്ത് കണ്ടെത്തി. ജനുവരി 20 ന് ന്യൂഫൗണ്ട് ലാൻഡ് തീരത്ത് കടൽപ്പക്ഷികളെ വേട്ടയാടുന്നതിനിടെ ഗോർഡൻ ബ്ലാക്ക്മോർ ആണ് 80 അടി ഉയരമുള്ള കപ്പൽ ആദ്യമായി കണ്ടത്. 19-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കപ്പൽ ഫിയോണ ചുഴലിക്കാറ്റിൽ തകർന്നുവെന്ന് കരുതപ്പെടുന്നു.

ഇത് ഓക്ക് അല്ലെങ്കിൽ ബീച്ച് അല്ലെങ്കിൽ കട്ടിയുള്ള ഒരു തടിയിൽ നിർമ്മിച്ച ഒരു കപ്പൽ ആണ്. ഇത് ന്യൂഫൗണ്ട്‌ ലാൻ്റിൽ നിർമ്മിച്ചതല്ല. യൂറോപ്പിൽ എവിടെയെങ്കിലും നിർമ്മിച്ചതാകാം. കപ്പൽ അവശിഷ്ടങ്ങളുടെ ഡാറ്റാബേസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാകുമെന്നുമാണ് ഷിപ്പ് റെക്ക് പ്രിസർവേഷൻ സൊസൈറ്റി ഓഫ് ന്യൂഫൗണ്ട്‌ ലാൻഡ് ആ​ന്റ് ലേബറി​ന്റെ പ്രസിഡൻ്റ് നീൽ ബർഗെസ് വ്യക്തമാക്കുന്നു.

അവശിഷ്ടങ്ങൾ വിലയിരുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി പ്രാദേശിക സർക്കാർ ഒരു സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. അതേസമയം ഈ സംഭവം തീരദേശത്തെ ജനങ്ങളുടെ ഇടയിൽ ദുരൂഹതകൾ സൃഷ്ടിക്കുന്നു. പ്രാദേശിക ഫേസ്ബുക്ക് പേജിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്.

കപ്പൽ അവശിഷ്ടം ചരിത്രത്തി​ന്റെ സ്മരണയുമായിരിക്കുമെന്നും. നഷ്ടപ്പെട്ട പൂർവ്വികരെയും സ്ഥലങ്ങളെയും അറിയാൻ ഇത് സഹായകമാകുമെന്നും. ഇതിലൂടെ ചരിത്രത്തെ കണ്ടുപിടിക്കാനാകുമെന്നും പ്രദേശവാസി എലിസബത്ത് ഗവർ ഫെയിസ് ബുക്കിൽ കുറിച്ചു.

webdesk13: