X

ബി.ജെ.പി സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന് ശിവസേന

 

ബി.ജെ.പി യുമായുള്ള രാഷ്ട്രീയ സംഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ശിവസേന വീണ്ടും. ദസറക്കു മുമ്പേ ബി.ജെ.പി യിലേക്കെന്ന സൂചന നല്‍കി കോണ്‍ഗ്രസ്സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ നാരായണന്‍ റാണെ ബി.ജെ.പി യില്‍ ചേരാനൊരുങ്ങുന്നതാണ് ശിവസേനയെ ചൊടിപ്പിച്ചിരിക്കുന്നത്.

നാരായണന്‍ റാണെ മുമ്പ് ശിവസേനയുടെ നേതൃത്വത്തിലുണ്ടായിരുന്നു. ശിവസേനയുടെ നേതൃത്വത്തിലേക്ക് ബബാല്‍താക്കറെയുടെ പിന്‍ഗാമിയായി ഉദ്ധവ് താക്കറെയെ നിയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് 2005 ല്‍ റാണെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയത്. എന്നാല്‍ ഇപ്പോള്‍ റാണെയുടെ ബി.ജെ.പി യിലേക്കുള്ള മടങ്ങി വരവാണ് ശിവസേനയെ പ്രകോപിപ്പിക്കുന്നത്. റാണയെ ഒപ്പം നിര്‍ത്തി പാര്‍ട്ടി വളര്‍ത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍ ഇതിനെതിരെ ശിവസേന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച നടന്ന നാടകീയ നീക്കങ്ങളിലൂടെയാണ് ശിവസേന സഖ്യം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ താക്കറെയുടെ ഭവനമായ മാതോശ്രീയില്‍ എത്തി അഭിപ്രായം അറിയിക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്തിന്റെ ട്വീറ്റിലൂടെയാണ് ശിവസേനയുടെ നീക്കം പുറത്തറിയിക്കുന്നത്. ഈ തീരുമാനത്തിന് പിന്നില്‍ നേതാക്കള്‍ ഒറ്റക്കെട്ടാണെന്നും റാവത്ത് പറയുന്നു.

chandrika: