X

‘ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബിട്ടപോലെയാണ് നോട്ട് നിരോധനം’; ശിവസേന

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്. ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലാണ് മോദിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ളത്.

ആറ്റംബോബിട്ട ഹിരോഷിമയുടേയും നാഗസാക്കിയുടേയും അവസ്ഥ പോലെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്ന് ശിവസേന ആഞ്ഞടിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബിട്ടപ്പോള്‍ ഉണ്ടായ അവസ്ഥയാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്കുണ്ടായതെന്ന് ശിവസേന പറയുന്നു. ആരുടേയും തീരുമാനങ്ങളെ ചെവിക്കൊള്ളാതെയാണ് മോദി തീരുമാനങ്ങളെടുക്കുന്നത്. റിസര്‍വ്വ്ബാങ്ക് ഗവര്‍ണറുടെ ഉപദേശം പോലും കേള്‍ക്കാന്‍ തയ്യാറാകാതെ മോദി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണെന്നും മുഖപത്രത്തില്‍ പറയുന്നു.

നേരത്തേയും നോട്ട് പിന്‍വലിക്കലിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയിരുന്നു. നോട്ട് പിന്‍വലിക്കലിന് 50ദിവസത്തിനകം പരിഹാരം ഉണ്ടാകുമെന്ന് പറഞ്ഞതിന് ശേഷവും നോട്ട് പ്രതിസന്ധി തുടരുമ്പോഴാണ് വിമര്‍ശനവുമായി വീണ്ടും ശിവസേന രംഗത്തെത്തുന്നത്.

chandrika: